cpi
സി. പി. ഐ യുടെ ജില്ലയിലെ ആദ്യ ബ്രാഞ്ച് സമ്മേളനം അടൂർ കുന്നത്തൂക്കരയിൽ ജില്ലാ സെക്രട്ടറി എ. പി. ജയൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഒക്ടോബറിൽ വിജയവാഡയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി. പി. ഐ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി. പെരിങ്ങനാട് ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള കുന്നത്തൂക്കര ബ്രാഞ്ചിൽ . ജില്ലാ സെക്രട്ടറി എ.പി ജയൻ ഉദ്ഘാടനം ചെയ്തു. അശ്വിൻ ബാലാജി അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഉദയൻ , ടി.മുരുകേഷ്, എ.പി സന്തോഷ്, സന്തോഷ് പാപ്പച്ചൻ,ബൈജു മുണ്ടപ്പള്ളി, എം.മനു, ഷാജി തോമസ്, മഹേഷ് മുരളി എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 62 ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള ആയിരത്തോളം ബ്രാഞ്ചുകളിൽ മാർച്ച് 31 ന് സമ്മേളന നടനടികൾ പൂർത്തീകരിക്കും. ഏപ്രിൽ, മേയ് മാസങ്ങളിലായി ലോക്കൽ സമ്മേളനങ്ങളും ജൂൺ, ജൂലായ് മാസങ്ങളിലായി മണ്ഡലം സമ്മേളനങ്ങളും നടക്കും. ജില്ലാ സമ്മേളനം ആഗസ്റ്റ് 5, 6, 7 തീയതികളിലായി കോന്നിയിലും സംസ്ഥാന സമ്മേളനം ഒക്ടോബർ 1 മുതൽ 4 വരെ തിരുവനന്തപുരത്തും നടക്കും.