bjp
തിരുവൻവണ്ടൂരിൽ നടന്ന ബി.ജെ.പി ബൂത്ത് സമ്മേളനം സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ബി.ജെ.പി തിരുവൻവൻവണ്ടൂർ പഞ്ചായത്ത് 42-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണവും ബൂത്ത് സമ്മേളനവും നടത്തി. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കെ.എസ് മഹേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ,രശ്മി സുഭാഷ്,ടി. ഗോപി,എസ്. കെ രാജീവ്, പി.ടി ലിജു,എസ്. രഞ്ജിത്ത്, മുരളീധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.