 
തിരുവല്ല: കേരളാ വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി.നസിറുദ്ദീന്റെ നിര്യാണത്തിൽ തിരുവല്ല മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല വ്യാപാര സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു. അനുശോചനയോഗം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം ഉദ്ഘാടനം ചെയ്തു. മർച്ചന്റ് കോ- ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് സജി എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സ്റ്റേറ്റ് അഡ്വൈസറും മർച്ചന്റ്സ് അസോസിയേഷൻ ലീഗൽ അഡ്വൈസറുമായ അഡ്വ.വർഗീസ് മാമ്മൻ അനുസ്മരണ പ്രഭാഷണം നടത്തി. രക്ഷാധികാരി കെ.ജി.തോമസ് കരിക്കിനേത്ത്, ട്രഷറാർ മാത്യൂസ് കെ.ജേക്കബ്, സെക്രട്ടറി എം.വി വർക്കി, പി.എസ്.നിസാമുദ്ദീൻ, ബിനു എബ്രഹാം കോശി, രഞ്ജിത്ത് എബ്രഹാം, ആർ.ജനാർദ്ദനൻ, ജോൺസൺ തോമസ്, വി.കെ.ഫ്രാൻസിസ് എന്നിവർ അനുശോചിച്ചു.