 
ചെങ്ങന്നൂർ: ടി.നസറുദീന്റ വിയോഗമൂലം കേരളത്തിലെ വ്യാപാര സമൂഹത്തിന്റ ബൗദ്ധിക ആശാകേന്ദ്രത്തെയാണ് നഷ്ടമായതെന്ന് വിവിധ സംഘടനാ, രാഷ്രിയ സാമൂഹിക നേതാക്കൾ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചെങ്ങന്നൂരിൽ നടത്തിയ അനുശോചന യോഗത്തിലാണ് നേതാക്കൾ ഇക്കാര്യം പറഞ്ഞത്. മർച്ചന്റ് അസോസിയേൻ പ്രസിഡന്റ് ജേക്കബ് വി.സ്‌ക്കറിയ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ശശികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ്, വ്യാപാരി നേതാകളായ അനസ് പൂവാലംപറമ്പിൽ, ആനന്ദ് കുമാർ, അലക്‌സ് ഏറ്റുവള്ളിൽ, രഞ്ജിത്ത് ഖാദി, ജീലാനി, പ്രതിബാൽ, പ്രേമം ദാസ്, ശ്രീകുമാർ, ശാഹുൽ, വിജയൻ പിള്ള മാലിക് എന്നിവർ അനുശോചനം രേഖപ്പെടുത്തി.