mala1

പത്തനംതിട്ട: കുംഭമാസപൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ നാളെ പുലർച്ചെ മുതൽ 17 വരെയാണ് ഭക്തർക്ക് പ്രവശനം.17ന് നട അടയ്ക്കും. ദിവസേന 15000 ഭക്തർക്ക് വീതം പ്രവേശനാനുമതിയുണ്ട്.

ഇന്ന് പൂജകളില്ല. കുംഭം ഒന്നായ നാളെ പുലർച്ചെ അഞ്ചിന് നട തുറക്കും. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. തുടർന്ന് മഹാഗണപതിഹോമം, നെയ്യഭിഷേകം. 7.30ന് ഉഷപൂജ.

17 വരെ ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് പാസ് ലഭിച്ചവർ രണ്ട് ഡോസ് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം.