
റാന്നി : ഇരുപത്തേഴാമത് മാടമൺ ശ്രീനാരായണ കൺവെൻഷന് കൊടിയേറി. എസ്. എൻ. ഡി. പി യോഗം റാന്നി യൂണിയൻ ചെയർമാൻ പി. ആർ. അജയകുമാർ പതാക ഉയർത്തൽ കർമ്മം നിർവഹിച്ചു. ജനറൽ കൺവീനർ പി. എൻ. ചന്ദ്ര പ്രസാദ്, കൺവീനർ എന്നിവർ പങ്കെടുത്തു. .കൊവിഡ് മൂന്നാം തരംഗം നിലനിൽക്കെ പൂർണതോതിൽ സമ്മേളനവും പഠനക്ലാസും നടത്താൻ കഴിയാത്തതുമൂലം ഇത്തവണത്തെ കൺവെൻഷൻ മൂന്നു ദിവസത്തെ പ്രാർത്ഥന മാത്രമായി ചുരുക്കിയിട്ടുണ്ട് . ഇന്നലെ രാവിലെ ഗണപതിഹോമം നടന്നു . തുടർന്നുള്ള ദിവസങ്ങളിൽ പ്രാർത്ഥന, ഗുരുഭാഗവതപാരായണം ഗുരുദേവ കൃതികളുടെ ആലാപനം എന്നിവ നടക്കും.കൊവിഡ് വർദ്ധിച്ച സാഹചര്യത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെ പങ്കെടുക്കുന്ന പരിപാടികൾ ഒഴിവാക്കുകയായിരുന്നു.