കലഞ്ഞൂർ : കല്ലട ഇറിഗേഷന്റെ വലതുകര കനാലിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താത്തത് മൂലം കനാലിന്റെ പല ഭാഗങ്ങളും തകർച്ചയിലാണ്. കലഞ്ഞൂർ കൊന്നേലയ്യം മുതൽ കരുവയൽ ഭാഗം വരെ മൂന്ന് വർഷമായി കാര്യമായ നിലയിൽ പുനരുദ്ധാരണ പ്രവർത്തനം നടത്തിയിട്ടില്ല . ജല വിതരണം ആരംഭിച്ചെങ്കിലും കനാലിന്റെ ഉൾഭാഗത്തെ കോൺക്രീറ്റ് അടർന്നുവീഴുന്നുണ്ട്. വേനൽക്കാലത്ത് ജലവിതരണത്തിന് മുമ്പ് കാട് നീക്കം ചെയ്യാറുണ്ടെങ്കിലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഇതുമൂലം കനാലിൽ ജല വിതരണം ആരംഭിച്ചാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വഴികളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. കനാലിൽ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് പാർശ്വ ഭിത്തി അടർന്നുവീണു കൊണ്ടിരിക്കുകയാണ്.