muslim

പത്തനം​തിട്ട: മുസ്‌​ലിം യൂത്ത് ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പിൽ രൂപപ്പെടുത്തിയ കർമ്മരേഖ വിശദീകരിക്കുന്നതിനായി മുസ്‌​ലിം യൂത്ത് ലീഗ് ജില്ലാ നേതൃസംഗമം ഇന്ന് വൈകിട്ട് 4 ന് പത്തനംതിട്ട ലീഗ് ഹൗസിൽ നടക്കും. യോഗത്തിൽ തെക്കൻ മേഖലയിലെ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള യൂത്ത് ലീഗ് ദക്ഷിണ മേഖലാ സമ്മേളന പ്രഖ്യാപനവും നടക്കും. മുസ്‌​ലിം യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗങ്ങൾ, നിയോജക മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്/മുനിസിപ്പൽ പ്രസിഡന്റ്​ ജനറൽ സെക്രട്ടറിമാർ , എം.എസ് .എഫ് ഭാരവാഹികൾ എന്നിവരാണ് പങ്കെടുക്കുന്നത്. മുസ്‌​ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന യൂത്ത് ലീഗ് ഭാരവാഹികൾ പങ്കെടുക്കുമെന്ന് മുസ്‌​ലിം യൂത്ത് ലീഗ്​ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ, ജനറൽ സെക്രട്ടറി റിയാസ് സലിം മാക്കാർ എന്നിവർ അറിയിച്ചു.