കോന്നി: ഭവന രഹിതർക്ക് വീട് നിർമ്മിച്ചു നല്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എ ആവിഷ്‌കരിച്ച കരുതൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽദാനം മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള നിർവഹിച്ചു.വള്ളിക്കോട് പഞ്ചായത്ത് ആറാം വാർഡിൽ പള്ളിമുരുപ്പ് നിവാസി സുമയ്ക്കും മക്കളായ ശ്രുതിക്കും സുമേഷിനുമാണ് പുതിയ വീട് നിർമ്മിച്ച് കൈമാറിയത്. കിടപ്പുമുറികളോടുകൂടിയ വീട് 6 ലക്ഷം രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചിരിക്കുന്നത്. വാഴമുട്ടം നാഷണൽ സ്‌കൂൾ മാനേജ്‌മെന്റാണ് വീട് സ്‌പോൺസർ ചെയ്തത്. താക്കോൽ ദാനത്തിന് ശേഷം നടന്ന പാലുകാച്ചൽ ചടങ്ങിൽ സുമയ്ക്കും ശ്രുതിക്കും സുമേഷിനുമൊപ്പം കെ.യു. ജനീഷ്‌കുമാർ എം.എൽ.എ യും പങ്കാളിയായി. യോഗത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി,വാർഡുമെമ്പർ ഗീതാകുമാരി,നാഷണൽ സ്‌കൂൾ മാനേജർ രാജേഷ് ആക്ലേത്ത് , പ്രമാടം പഞ്ചായത്തംഗം ലിജ ശിവപ്രകാശ്, സ്വാഗത സംഘം ചെയർമാൻ സംഗേഷ് ജി നായർ ,രാജേഷ്.എസ്.വള്ളിക്കോട്, സുമേഷ് വള്ളിക്കോട്,പി.എസ്.ഗോപി, എസ്.വി.പ്രസന്ന കുമാർ, വൈ. മണിലാൽ, ഫാ.ജിജി തോമസ്,ബിജു ജോർജ്ജ്, കെ.ജയകുമാർ ,ജോമി ജോഷ്വ, ശ്രീനിവാസൻ ,ജോസ് പിഎസ്, രജി.എ തുടങ്ങിയവർ സംസാരിച്ചു.