പന്തളം: ചേരിക്കൽ പീപ്പിൾസ് ലൈബ്രറിയുടെ 50 -ാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആദരവ് 2022, എല്ലാ ഞായറാഴ്ചയും സൗജന്യ പരീക്ഷാ പരിശീലന ക്ലാസ്, പ്രളയ അതിജീവന ചർച്ച എന്നിവ നടത്തി. ഗാനരചയിതാവ് ഒ.എൻ.വി കുറുപ്പിന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ഒ.എൻ. വി സ്മൃതി ഇന്ന് വൈകിട്ട് 6 മണിക്ക് ലൈബ്രറി മുറ്റത്ത് നടക്കും. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി സുധീഷ് വെൺപാല അനുസ്മരണം നടത്തും. ചിത്രകാരൻ
മനു ഒയാസിസ് ഒ.എൻ. വി യുടെ ചിത്രം തത്സമയം വേദിയിൽ വരയ്ക്കും. തുടർന്ന് കാവ്യഗാന സന്ധ്യ, വിനോദ് മൂളമ്പുഴ, ബി. അജിതകുമാർ എന്നിവർ കവിതകളും അഭിലാഷ് നാരങ്ങാനം , സുനിൽ വിശ്വം രാഗശ്രീ, സിജു കുന്നേൽ, ബിജു കെ. കെ. തുടങ്ങിയവർ ഗാനങ്ങളും അവതരിപ്പിക്കുമെന്ന്
പ്രസിഡന്റ് പ്രിയരാജ് ഭരതനും സെക്രട്ടറി പി. വി. അരവിന്ദാക്ഷനും അറിയിച്ചു