പന്തളം: കൊവിഡ് രോഗികളെ സഹായിക്കാൻ പന്തളം അർച്ചന ഹോസ്പിറ്റലിനു മുമ്പിൽ ഡി.വൈ.എഫ് ഐ പന്തളം ബ്ലോക്ക്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ചു. പത്തനംതിട്ട ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ കമ്മിറ്റി സെക്രട്ടറി എൻ.സി.അബീഷ്, പ്രസിഡന്റ്​ എച്ച് . ശ്രീഹരി,ഉദയകുമാർ, എസ്. സന്ദീപ് കുമാർ അഭിലാഷ് എന്നിവർ പങ്കെടുത്തു. ഫോൺ- ​ 9846106074 ,9656804004