പന്തളം :ഇ.കെ..നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭയിലെ 13,17 വാർഡുകളിലെ കിടപ്പുരോഗികൾക്ക് ഭക്ഷ്യ കിറ്റ് നല്കി. സോണൽ കമ്മിറ്റി പ്രസിഡന്റ് എം.കെ.മുരളിധരൻ,സെക്രട്ടറി കെ.ഹരി,പന്തളം നഗരസഭ കൗൺസിലർ ജി.രാജേഷ് കുമാർ ,അജയാകുമാർ ,നിതിൻ,അനീഷ് എന്നിവർ നേതൃത്വം നല്കി.