
പത്തനംതിട്ട : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ സ്‌കിൽ ഇന്ത്യ പദ്ധതിയിൽ പ്ലസ് ടു വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഡിഗ്രി, പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സി.ആർ.എം, റീറ്റെയ്ൽ, സർവീസ് എന്നീ മേഖലകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഈ പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് നിലവിലുള്ള യോഗ്യത അനുസരിച്ച് തൊഴിലവസരങ്ങളും നൽകുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 28. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8129965066, 8089707791.