പന്തളം: തട്ടയിൽ വൃന്ദാവനം ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹ യഞ്ജവും തുടങ്ങി. എല്ലാ ദിവസവും രാവിലെ 5 ന് ഉദായസ്തമന പൂജ, 7ന് ഭാഗവത പാരായണം ദശാവതാരച്ചാർത്ത്, 12ന് ഭാഗവത പ്രഭാഷണം, 5.30ന് അവതാര ദർശനം, 7ന് സമൂഹപ്രാർത്ഥന എന്നിവ നടക്കും, തിങ്കളാഴ്ച രാവിലെ കണ്ഠരര് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവബലി, 12ന് ഉത്സവബലി ദർശനം,7.30 ന് മേജർസെറ്റ് കഥകളി, ചൊവ്വാഴ്ച രാത്രി 8 ന് മാനസജപ ലഹരി നാമാർച്ചന, ബുധനാഴ്ച 4ന് എഴുന്നെള്ളത്ത് 5.30ന് തിരിച്ചെഴുന്നെള്ളത്ത്, 12ന് പള്ളിവേട്ട, വ്യാഴം രാവിലെ 8ന് നാരായണീയ പാരായണം, 5ന് ആറാട്ട് ഘോഷയാത്ര, 8ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്.11 ന് തൃക്കൊടിയിറക്ക്.