jan-oushathi
തിരുവൻവണ്ടൂരിൽ ആരംഭിച്ച ജൻഔഷധി കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിള ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രം തിരുവൻവണ്ടൂർ ക്ഷേത്ര ജംഗ്ഷനു സമീപം പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിള ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ആദ്യവില്പന നിർവഹിച്ചു. രാജ്യത്തെ സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്ക് വളരെ കുറഞ്ഞ വിലയിൽ കൂടുതൽ ഗുണമേന്മയുള്ള ജീവൻരക്ഷാ മരുന്ന് എത്തിക്കാൻ ഭാരത സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ജൻഔഷധിയെന്ന് എം.വി ഗോപകുമാർ പറഞ്ഞു. വാർഡംഗം പുഷ്പകുമാരി മൂരുത്തിട്ട,പഞ്ചായത്തംഗങ്ങളായ നിഷ.ടി.നായർ, ശ്രീവിദ്യാ സുരേഷ്, കെ.ആർ.രാജ് കുമാർ, സജു ഇടയ്ക്കല്ലിൽ, ബ്ലോക്ക് അംഗങ്ങളായ ടി. ഗോപി, രശ്മി സുഭാഷ് എന്നിവർ പങ്കെടുത്തു.