
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റാന്നിയിലെ പരാതികൾ സ്വീകരിച്ച് പരിശോധിക്കുന്നതിന് നടപടി സ്വീകരിച്ചതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഈ മാസം 28 വരെയാണ് പരാതികൾ സ്വീകരിക്കുന്നത്. പരാതികൾ മേൽനോട്ട ഏജൻസിയായ സി.ഇ.ജി യുടെ കുമ്പഴ ഓഫീസിലാണ് സ്വീകരിക്കുന്നത്.
ഇ - മെയിലായി പരാതി kstp@cegindia.com എന്ന മേൽവിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8638003914, 9447808257.