പന്തളം: നെൽക്കൃഷി ഉണങ്ങി നശിച്ചു. കണ്ണൻ കണ്ണിരിലായി. വർഷങ്ങങ്ങളായി തരിശായി കിടന്ന ചിറമുടി ഏലായിലെ 50 ഏക്കറോളം പുഞ്ചയാണ് കഴിഞ്ഞ രണ്ടു വർഷമായി കുടശനാട് കലാഭവനിൽ കണ്ണൻ (കിരൺ) പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്നത്. വിതച്ച് 30ദിവസത്തോളം പ്രയമായ നെൽച്ചെടികളാണ് ശക്തമായ വരൾച്ചയിൽ ഉണങ്ങി നശിക്കുന്നത്. ആവശ്യമായ വെള്ളം ലഭ്യമല്ലാതെ വന്നതോടെ ചിറമുടി ജലാശയത്തിൽ നിന്നും രണ്ട് മോട്ടോർ ഉപയോഗിച്ച് രാപകൽ പമ്പ് ചെയ്തു വരികയായിരുന്നു. തടാകവും വറ്റി ജലം ഇല്ലാതായതോടെ പമ്പിംഗ് മുടങ്ങി. പാടം വിണ്ടുകീറി ഇതോടെ ഒരു മാസം പ്രായമായ നെൽച്ചെടികൾ കരിഞ്ഞുണങ്ങി.കെ.ഐ പി.കനാലിന്റെ കുരമ്പാല പുഴിക്കാട് പാലത്തടം ഭാഗങ്ങളിലൂടെ പോകുന്ന സബ്കനാൽ തുറന്നുവിട്ടെങ്കിൽ മാത്രമേ ഈ ഭാഗത്തെ പാടങ്ങളിലും ചിറ മുടി തടാകത്തിലും ജലം എത്തുകയുള്ളു. കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ വറ്റിവരണ്ടിട്ടും ഈ ഭാഗത്തേക്കുള്ള കനാൽ തുറന്നു വിടുന്നില്ല .കർഷകർ മാസങ്ങളായി ആവശ്യപ്പെട്ടിട്ടും അതിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല.
കഴിഞ്ഞ വർഷം നല്ല വിളവ്
കഴിഞ്ഞ വർഷം ഈ പാടത്ത് കൃഷി ചെയ്ത് നല്ല വിളവ് ലഭിച്ചെങ്കിലും സപ്ലൈകോ അധികൃതർ തക്കസമയത്ത് നെല്ല് എടുക്കാൻ തയാറാകാതിരുന്നതിനാൽ വലിയ സാമ്പത്തിക നഷ്ടം കണ്ണന് ഉണ്ടായി. ഈ വർഷം ഇതുവരെ പൂട്ട് കൂലി,വിത്ത്, വളം, കുമ്മായം ചേറൽ വിത ,കിടനാശിനി എന്നിവക്ക് കൂലി ചെലവും എല്ലാം കൂടി ഏക്കറിന് 20000 രൂപാ വീതം ചെലവായി. ചിറമൂടിക്ക് മുകൾ ഭാഗത്തുളള കാട്ടുകണ്ടത്തിലും ശാസ്തം വയലിലും ഇരിപ്പുകൃഷി ചെയ്ത് 25 ഏക്കറിലെ നെല്ല് കഴിഞ്ഞ തവണ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നശിച്ചു. അടിക്കടി ഉണ്ടാകുന്ന നഷ്ടം കാരണം കൃഷി തുടാരാൻ കഴിയാത്ത അവസ്ഥയാണ്. കൃഷിക്കാർക്ക് സർക്കാർ ഇപ്പോൾ നൽകുന്ന സഹയങ്ങൾ നാമമാത്രമാണ് ഇതുകൊണ്ട് കർഷകർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. എന്നിട്ടും ഇത്തവണ പൂഴിക്കാട് ശാസ്താംവയലിലെ 25 ഏക്കറിൽ എള്ളുകൃഷിയും രണ്ടാഴ്ച മുമ്പ് കണ്ണൻ തുടങ്ങിയിട്ടുണ്ട്.
.നെൽക്കൃഷി ചെയ്ത് 50 ഏക്കർ പുഞ്ചയിൽ
.പമ്പിംഗ് മുടങ്ങിയത് നെൽക്കൃഷി കരിയാനിയാക്കി
.സബ് കനാൽ തുറക്കുന്നില്ലെന്നും കർഷകരുടെ പരാതി