ചെങ്ങന്നൂർ: കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിനും, മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിനുമായി പുലിയൂർ പഞ്ചായിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്‌ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പഴ്‌സൺമാർ സവിത മഹേഷ്, സരിത ഗോപൻ, മെമ്പർ രാജേഷ്, ഫുട് ബോൾ കോച്ച് അനസ് മാന്നാർ എന്നിവർ പ്രസംഗിച്ചു.