 
അടൂർ: കണ്ണൂരിൽ കെ റെയിലിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റുചെയ്യുകയും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടയ്ക്കുകയും ചെയ്ത നടപടിക്കെതിരെ അടൂരിൽ നടന്ന പ്രതിഷേധയോഗം മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച യോഗത്തിൽ ജനകീയ പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്ജ് മാത്യു കൊടുമൺ അദ്ധ്യഷത വഹിച്ചു. സമരസമിതി കൺവീനർ ശരണ്യ രാജ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്, കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജിൻസി കാവുങ്കൽ, ഐക്യദാർഢ്യസമിതി ജില്ലാ കമ്മിറ്റി അംഗം സനില ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.