ചെങ്ങന്നൂർ: ആദിപമ്പ, വരട്ടാർ രണ്ടാംഘട്ട പുനരുജ്ജീവന പ്രവൃത്തിയും, തൃക്കയിൽ പാലത്തിന്റെ നിർമാണ ഉദ്ഘാടനവും 14നു വൈകിട്ട് നാലിനു തൃക്കയിൽ പാലത്തിനു സമീപം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയാകും. എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി എന്നിവർ പങ്കെടുക്കും. മാത്യു ടി.തോമസ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും.