jadha
പി.ആർ.ഡി.എസ് സന്ദേശ ജാഥ

തിരുവല്ല: പ്രത്യക്ഷ രക്ഷാ ദൈവസഭാ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ജൻമദിന മഹോൽസവത്തോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചരണ ജാഥ സമാപിച്ചു. സമാപന സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. യുവജനസംഘം പ്രസിഡന്റ് കെ.ആർ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. സഭാപ്രസിഡന്റ് വൈ.സദാശിവൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ ജൻമദിന സന്ദേശം നൽകി. എം.ഭാസ്ക്കരൻ അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈകൗൺസിൽ അംഗങ്ങളായ സി.കെ.ജ്ഞാനശീലൻ, എം.എസ് വിജയൻ, മഹിളാസമാജം പ്രസിഡന്റ് വി.എം.സരസമ്മ, ദാസ സംഘം ജനറൽ ക്യാപ്ടൻ എസ്.സുരേഷ്, യുവജന സംഘം സെക്രട്ടറി ടിജോ.ടി.പി, കേന്ദ്രസമിതിയംഗം രാജേന്ദ്രൻ മാലോം, അജിത് ആനപ്പള്ളം ആചാര്യകലാക്ഷേത്രം ജോയിന്റ് സെക്രട്ടറി സുനിൽ അമര, യുവജനസംഘം പ്രവർത്തകരായ ശ്യാംകുമാർ, സന്ദീപ് പി.ടി, രാഗേഷ് ഏഴംകുളം, യുവജനസംഘം ജോയിന്റ് സെക്രട്ടറി ഡോ.രാജീവ് മോഹൻ, കേന്ദ്ര സമിതിയംഗം ശിഖാമണി എന്നിവർ പ്രസംഗിച്ചു.