തിരുവല്ല: ഷുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും ഷുഹൈബ് കാരുണ്യ പദ്ധതിയിൽ മുത്തൂർ അഭയ ഭവനിൽ വീൽചെയർ വിതരണവും നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ വിശാഖ് വെൺപാല ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ടോമിൻ ഇട്ടി, മണ്ഡലം പ്രസിഡണ്ടുമാരായ ജേക്കബ് വർഗീസ്, ആശിഷ് ഇളകുറ്റൂർ, സാന്റോ തട്ടാറയിൽ, ജിനു ബ്രില്യന്റ്, ജെറി കുളക്കാടൻ, ബെന്റി ബാബു,സോജി സൂസൻ, സുബിൻ വിജിത്ത് ജോൺ, മോൻസി വെൺപാല,സജിൻ സജി, ടോംസി വർഗീസ്, ഷൈൻ സന്തോഷ്, എന്നിവർ പ്രസംഗിച്ചു.