പത്തനംതിട്ട : നഗരസഭയിലെ സുഭാഷ് നഗർ - മണ്ണുംകൽപടി - അറബി കോളേജ് റോഡ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എ. അഷറഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ കൗൺസിലർ റോസമ്മ കുര്യാക്കോസ്, പതിനാലാം വാർഡ് സി.ഡി.എസ് ചെയർപേഴ്‌സൺ ഷംലാ ഹമീദ്, എ.ഡി.എസ് ആർ. റാണി, സി.പി.എം ലോക്കൽ സെക്രട്ടറി അശോക് കുമാർ, ബ്രാഞ്ച് സെക്രട്ടറി എബ്രഹാം മാമൻ, അൻസാരി, എസ്. അഫീസ് എന്നിവർ പങ്കെടുത്തു.