 
തിരുവല്ല: കേരള പ്രദേശ് മഹിളാ കോൺഗ്രസ് നേതൃസംഗമം നിയോജക മണ്ഡലം പ്രസിഡന്റ് അരുന്ധതി അശോകിന്റെ അദ്ധ്യക്ഷതയിൽ നടത്തി. ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ല അദ്ധ്യക്ഷ കുഞ്ഞുഞ്ഞമ്മ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാൻ യോഗം തീരുമാനിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ ചന്ദ്രൻ, ജില്ല ഭാരവാഹികളായ അഡ്വ.വിബിത ബാബു, സിന്ധു സുഭാഷ്, ഗ്രേസി മാത്യു, ലേഖ പ്രദീപ്, തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് റീനി കോശി എന്നിവർ പ്രസംഗിച്ചു.