റാന്നി : കണ്ണമ്പള്ളി- മുക്കട റോഡിൽ പഞ്ചാരമുക്കിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. വലിയപതാൽ സ്വദേശി സുധീഷാണ് അപകടത്തിൽപ്പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ മറിയുകയായിരുന്നു. മുഖത്തിനും കൈകൾക്കും സാരമായി പരിക്ക് പറ്റിയ സുധീഷിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4.15 നാണ് അപകടം