
പത്തനംതിട്ട : നന്നുവക്കാട് ഊപ്പമല കുടിവെള്ള പദ്ധതി നാളെ രാവിലെ 10 ന് ഊപ്പമലയിൽ നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. ഭൂഗർഭജലം ഊപ്പമലയിലുള്ള ടാങ്കിലേക്ക് എത്തിച്ച് 25 കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് കൗൺസിലർ പി.കെ.അനീഷ് അദ്ധ്യക്ഷനാകും.