case
കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയവർ

തിരുവല്ല : വള്ളംകുളത്ത് രണ്ടു കി.ഗ്രാം കഞ്ചാവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

വിനീത്, ഗൗതം എന്നിവരാണ് പൊലീസ് പിടിയിലായത്. ജില്ലാ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കെ.എൽ 27 എച്ച് 4672 എന്ന നീല വാഗണർ കാറിൽ കഞ്ചാവ് കടത്തുന്നുണ്ട് എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസും ജില്ലാ ഡാൻസാഫ് ടീമും ഇരവിപേരൂർ ജംഗ്ഷനിൽ വാഹന പരിശോധന നടത്തി. എന്നാൽ കൈകാണിച്ചിട്ടും നിറുത്താതെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്‌.ഐയെ പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ വാഹനം പൊലീസ് പിന്തുടരുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന വിനീത് വള്ളംകുളത്ത്കാറിൽ നിന്നും ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്റെ പിടിയിലാവുന്നത്. എന്നാൽ മറ്റു പ്രതികൾ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വിനീത് പറഞ്ഞ വിവരങ്ങൾ അനുസരിച്ചാണ് ഗൗതമിനെ പിടികൂടുന്നത്. ഇയാളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബാക്കി കഞ്ചാവ് പൊലീസ് കണ്ടെത്തി. തിരുവല്ല സി.ഐ പി.എസ് വിനോദ്,എസ്.ഐ അനീഷ് ,വിൽസൺ, നിത്യ, എ.എസ്.ഐ അജികുമാർ, എസി.സി.പി.ഒ പ്രബോദ്ധ് ചന്ദ്രൻ സി.പിഒ മാരായ ബിനു, മിഥുൻ ,സുജിത്, അഖിൽ, ശ്രീരാജ്, രജിത് ,അനൂപ്, വിഷ്ണു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.