road
ആടിയാനി കുളത്തൂർ റോഡ്

പത്തനംതിട്ട : നഗരസഭ അഞ്ചാം വാർഡിൽ തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടന്ന ആടിയാനി കുളത്തൂർ റോഡ് സഞ്ചാരയോഗ്യമാക്കി. നഗരസഭയെയും നാരങ്ങാനം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. നിരവധി യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. വാർഡ് വികസനഫണ്ട് വിനിയോഗിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം നടത്തിയതെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ജാസിം കുട്ടി പറഞ്ഞു.