 
പത്തനംതിട്ട : മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 90-ാമത് ദുഃഖ്റോനോ ( ഓർമ്മ ) പെരുന്നാൾ സമാപിച്ചു.
മോർ സ്തേഫാനോസ് പള്ളിയിൽ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലിത്തയും, പിന്നീട് ദയറായിൽ മാത്യൂസ് മോർ തീമോത്തിയോസ് , ഏലിയാസ് മോർ യൂലിയോസ്, തോമസ് മോർ അലക്സന്ത്രയോസ് എന്നീ മെത്രാപോലിത്തമാരും, 8.30 ന് മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലിത്തയും വിശുദ്ധ കുർബാനക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. മോർ അത്താനാസ്യോസ് ഗീവർഗീസ്, മാത്യൂസ് മോർ തേവോദോസ്യോസ് എന്നിവർ പങ്കെടുത്തു.സിറിയൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ പാത്രിയർക്കീസ് മോറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതിയൻ ബാവായുടെ അനുഗ്രഹ കൽപന മോർ തേവോദോസ്യോസ് മാത്യൂസ് മെത്രാപ്പോലിത്ത വായിച്ചു. കബറിങ്കലെ ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പെരുന്നാൾ സമാപിച്ചു.