13-acci
അപകടത്തിൽപെട്ട ഓട്ടോറിക്ഷയും സ്കൂട്ടറും

മല്ലപ്പള്ളി. വൃന്ദാവനത്തിന് സമീപം ഓട്ടോറിക്ഷയും സ്​കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. ഭർത്താവിനെ പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പഴ വടക്കുപുറം കണച്ചേരികുഴിയിൽ അജുവിന്റെ ഭാര്യ എഴുമറ്റൂർ മലയൻകീഴ് കുടുംബാംഗം കെ.എസ്.ചിഞ്ജുമോൾ(30) ആണ് മരിച്ചത്. അജുവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് 6.20​ന് ചെറുകോൽപുഴ ​ പൂവനക്കാവ് റോഡിൽ വൃന്ദാവനം എസ്.എൻ.ഡി.പി. ജംഗ്ഷനും അരയുഴം പള്ളിക്കുമിടയിൽ സമീപമായിരുന്നു അപകടം. അജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.