അടൂർ : തുവയൂർ തെക്ക് മഹർഷിമംഗലം ശ്രീമഹാദേവർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്നലെ കൊടിയേറി. ക്ഷേത്രതന്ത്രി താഴമൺമഠം കണ്ഠര് മോഹനര് ആണ് കൊടിയേറ്റ് നിർവഹിച്ചത്. തുടർന്ന് ശ്രീഭൂതബലിയും നടന്നു. എല്ലാ ദിവസവും രാവിലെ 5.30 മുതൽ ഗണപതിഹോമം, 8 മുതൽ ഭാഗവതപാരായണം, 9 മുതൽ ശ്രീഭൂതബലി, നവകം, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീഭൂതബലിയും വിളക്കും നടക്കും. 16 ന് രാവിലെ 8 മുതൽ ഏകദിന നാരയണീപാരായണം, 10 മുതൽ സർപ്പക്കാവിൽ നൂറുംപാലും, 17 ന് രാവിലെ 7 മുതൽ പൊങ്കാല, 20 ന് രാവിലെ 9.30 മുതൽ ഉത്സവബലി, 11.30 മുതൽ ഉത്സവബലി ദർശനം, വൈകിട്ട് 7.30ന് പള്ളിക്കൽ ശ്രീഹരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 21ന് വൈകിട്ട് 7.30 മുതൽ ഭജന, രാത്രി 9.30 മുതൽ പള്ളിവേട്ട, സമാപനദിവസമായ 22ന് വൈകിട്ട് 6ന് ആറാട്ടിന് പുറപ്പാട്, 7.30 മുതൽ ആറാട്ടുവരവ്, രാത്രി 9.30 ന് കൊടിയിറക്ക്.