അടൂർ : കോൺഗ്രസിന്റെ നേതൃത്വത്തിൽ ആനന്ദപ്പള്ളി പാർട്ടി ഓഫീസിൽ നടന്ന ഷുഹൈബിന്റെ നാലാമത് അനുസ്മരണ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. അരവിന്ദ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മാരായ അഡ്വ ബിജു വർഗീസ് ,ആനന്ദപ്പള്ളി സുരേന്ദ്രൻ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ഷെഹിം,ജെയിംസ് ബെൻസൺ, വിനോദ് വാസുകുറുപ്പ്, റോബിൻ ഇമ്മാനുവൽ, റോബിൻ ജോർജ്, സജൻ വി.പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.