naga
പെരിങ്ങനാട് മലമുകൾ പെരുന്തിട്ട മലനട, കിരാതമൂർത്തി മഹാദേവ ക്ഷേത്രത്തിലെ നാഗരാജ - നാഗയക്ഷി പ്രതിഷ്ഠയും ഉച്ചാരമഹോത്സവവും തന്ത്രി രതീഷ് ശശി നിർവ്വഹിക്കുന്നു.

അടൂർ: പെരിങ്ങനാട് മലമുകൾ പെരുന്തിട്ട മലനട, കിരാതമൂർത്തി മഹാദേവ ക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാരക്രിയകളും, നാഗരാജ - നാഗയക്ഷി പ്രതിഷ്ഠയും ഉച്ചാരമഹോത്സവവും തന്ത്രി രതീഷ് ശശിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ഭരണ സമിതി പ്രസിഡന്റ്‌ മോഹനൻ, സെക്രട്ടറി ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി.