മല്ലപ്പള്ളി : കാട്ടുപന്നികൾ പെരുകുന്ന സാഹചര്യത്തിൽ ക്ഷുദ്രജീവി ഹോട്ട് സ്പോട്ടുകളയിൽ മല്ലപ്പള്ളി, കല്ലൂപ്പാറ, പുറമറ്റം, ആനിക്കാട് തുടങ്ങിയ കുടുതൽ വില്ലേജുകളെ ഉൾപ്പെടുത്തണമെന്ന് കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കാട്ടുപന്നികളുടെ ആക്രമണത്തിൽ ജനങ്ങൾ വലയുകയാണ്. വഴിയാത്രക്കാർക്കുപോലും ജീവന് ഭീഷണിയാണ്. മല്ലപ്പള്ളി താലൂക്കിലെ പല പ്രദേശങ്ങളിലും കർഷകർ കൃഷി ഉപേക്ഷിച്ചു. കാട്ടുപന്നിശല്യം സംബന്ധിച്ച് ആവശ്യമായ വിവരശേഖരണം നടത്തുവാൻ അധികൃതർ തയാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.