seminar

ഏഴംകുളം : 'കേന്ദ്ര ബഡ്ജറ്റിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഏഴംകുളത്ത് സംഘടിപ്പിച്ച സെമിനാർ യൂണിയൻ ജില്ലാജോയിന്റ് സെക്രട്ടറി എസ്.ഷിബു ഉദ്ഘാടനംചെയ്തു. മേഖലാപ്രസിഡന്റ് ടി.ആർ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. കൊടുമൺ ഏരിയാസെക്രട്ടറി എസ്.സി.ബോസ്, ജില്ലാകമ്മിറ്റിയംഗം വിജുരാധാകൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ഷൈജ ഓമനക്കുട്ടൻ, ബാലകൃഷ്ണൻ നായർ , ലിജിഷാജി, മേഖലാ ജോയിന്റ് സെക്രട്ടറി നിസസലീം, മോളി അജയൻ, ശാന്തമ്മ എന്നിവർ സംസാരിച്ചു.