പത്തനംതിട്ട: ബാങ്കുകളിൽ നിന്നും ലോൺ എടുത്ത് അടക്കാനുള്ളവരുടെ കുടിശിക തുക റവന്യൂ ജീവനക്കാരുടെ ബാദ്ധ്യത ആക്കാനുള്ള സർക്കാർ നിദേശം അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. റവന്യു വകുപ്പിൽ നടപ്പാക്കുന്ന കാട്ടുനീതിക്കെതിരെ ജില്ലയിലെ റവന്യൂ ഓഫീസുകളിൽ ഇന്ന് പ്രതിഷേധ പരിപാടി നടത്തുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി.എസ് വിനോദ്കുമാർ, തുളസീരാധ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, ജില്ലാ ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അൻവർ ഹുസൈൻ, ബിജു സാമുവേൽ, ഷൈനു സാമുവേൽ,ബി.പ്രശാന്ത് കുമാർ, അജിത്കുമാർ, ജില്ലാ ഉപഭാരവാഹികളായ ഷമീം ഖാൻ,തട്ടയിൽ ഹരികുമാർ,പി.സ് മനോജ്കുമാർ, ജി.ജയകുമാർ, അബു കോശി,എസ്.കെ.സുനിൽകുമാർ, വിഷ്ണു സലിം കുമാർ, ഡി.ഗീത, എം.എസ് പ്രസന്നകുമാരി, എന്നിവർ പ്രസംഗിച്ചു.