madamon-
27 മത് മാട മൺ ശ്രീ നാരായണ കൺവൻഷനിൽ ഗുരു ഭാഗവത പാരായണം നടക്കുന്നു

റാന്നി: 27 -മത് മാടമൺ ശ്രീ നാരായണ കൺവെൻഷൻ സമാപിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരുന്നില്ല. ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു ഭാഗവത പാരായണം എന്നിവ മാത്രമാണ് ഉണ്ടായിരുന്നത്. വനിതാ സംഘം പ്രവർത്തകരാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയത്. പൊതു സമ്മേളനങ്ങളും പഠനക്ലാസും നടത്താൻ തീരുമാനിക്കുകയും, രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചു മുൻകാലങ്ങളിലെപ്പോലെ പരിപാടികൾ ക്രമീകരിക്കുകയും നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നെങ്കിലും കൊവിഡ് മൂന്നാം തരംഗം അലയടിച്ചതോടെ അവയെല്ലാം ഒഴിവാക്കുകയായിരുന്നു. മാടമൺ പമ്പാ മണപ്പുറത്ത് സ്റ്റേജ് മാത്രമായി സജ്ജീകരിച്ചായിരുന്നു പ്രാത്ഥനയും മറ്റും നടന്നിരുന്നത്. പ്രാർത്ഥനയും, ധ്യാനവും, പഠന ക്ലാസുകളും മറ്റുമായി വളരെ ഭക്തി നിർഭരമാകേണ്ട മൂന്ന് ദിവസങ്ങളാണ് വളരെ ലളിതമായി കടന്നു പോയത്.