utsav

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -ാമത് ജന്മദിന മഹോത്സവത്തിന് കൊടിയേറി. 19 വരെ ഇരവിപേരൂർ ശ്രീകുമാർനഗറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ നടക്കും. പ്രത്യക്ഷരക്ഷാ ദൈവസഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വിശുദ്ധസന്നിധാനങ്ങളിലെ പ്രാർത്ഥനയ്ക്കുശേഷം സഭാപ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.പി.എൻ.വിജയകുമാർ, ജനറൽ സെക്രട്ടറിമാരായ സി.സി.കുട്ടപ്പൻ, സി.സത്യകുമാർ, ജോ.സെക്രട്ടറി പി.രാജാറാം, ഖജാൻജി സി.എൻ.തങ്കച്ചൻ, ഹൈകൗൺസിൽ അംഗങ്ങളായ സി.കെ.ജ്ഞാനശീലൻ, ടി.എസ്.മനോജ് കുമാർ, എം.പൊന്നമ്മ, കെ.ആർ.രാജീവ്, എ.ആർ.ദിവാകരൻ, എം.എസ്.വിജയൻ, വി.എൻ.സരസമ്മ, രമേശ് വി.ടി, ഗുരുകുലസമിതി അംഗങ്ങളായ എം.ഭാസ്ക്കരൻ, മണി മഞ്ചാടിക്കരി, എ.തങ്കപ്പൻ, കെ.എസ്.വിജയകുമാർ, മഹിളാസമാജം, യുവജനസംഘം കേന്ദ്രസമിതി അംഗങ്ങൾ, ആചാര്യകലാക്ഷേത്രം, എംപ്ളോയിസ് ഫോറം, കുമാരദാസസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് അടിമസ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടത്തി. പുതുതായി പണികഴിപ്പിച്ച സന്നിധാന അടുക്കള സമുച്ചയത്തിന്റെ സമർപ്പണം സഭാപ്രസിഡന്റ് നിർവഹിച്ചു. ഉച്ചയ്ക്ക്ശേഷം എട്ടുകരസംഗമത്തിൽ ആചാര്യകലാക്ഷേത്രത്തിന്റെ സംഗീതാരാധനയും പൊയ്കപ്രദക്ഷിണവും നടന്നു. തുടർന്ന് എട്ടുകര സെക്രട്ടറി സി.കെ.ജ്ഞാനശീലന്റെ അദ്ധ്യക്ഷതയിൽ നടന്ന എട്ടുകരസമ്മേളനം സഭാപ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.പി.എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്കരൻ അനുഗ്രഹപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സി.സി.കുട്ടപ്പൻ, ഹൈകൗൺസിൽ അംഗം ടി.എസ്.മനോജ്കുമാർ, മേഖലാ ഉപദേഷ്ടാക്കളായ സി.ഡി.വിദ്യാധരൻ, ശാന്തകുമാർ,കെ.ദാമോദരൻ, ശാഖാ ഉപദേഷ്ടാക്കളായ എം.ജ്ഞാനകുമാർ, എം.കെ.തങ്കപ്പൻ, യുവജനസംഘം കേന്ദ്രകമ്മിറ്റിയംഗം ശിഖാമണി, മഹിളാസമാജം കേന്ദ്രസമിതിയംഗം സുകന്യ വിജയ്, ആചാര്യകലാക്ഷേത്രം കേന്ദ്രസമിതിയംഗം ശശികുമാർ വി.എസ്, എട്ടുകര ഖജാൻജി അനിൽകമാർ, എട്ടുകര മുൻസെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ശാഖാസെക്രട്ടറിമാരായ രഘു വി.പി,ടി.കെ.അനീഷ്കുമാർ, വർക്കിംഗ് കമ്മിറ്റിയംഗം എൻ.അനിൽകുമാർ, എട്ടുകര ജോയിന്റ് സെക്രട്ടറി എസ്.മനോജ്, യുവജനസംഘം കൺവീനർ പത്മകുമാർ.കെ.വി, യുവജനസംഘം സെക്രട്ടറി ശ്യാംഓതറ, എട്ടുകര സെക്രട്ടറി മനേഷ് വെള്ളിക്കര, ജോ.സെക്രട്ടറി സുബേഷ് ചാൽക്കര എന്നിവർ പ്രസംഗിച്ചു. ആചാര്യ കലാക്ഷേത്രത്തിന്റെ വിവിധ കലാപരിപാടികൾ നടന്നു.