തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ വൈദീക യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ ഉദ്ഘാടനം ചെയ്തു. വൈദീകയോഗം ചെയർമാൻ ഷിബു ശാന്തി അദ്ധ്യക്ഷത വഹിച്ചു. വൈദീകയോഗം കേന്ദ്രസമതി സെക്രട്ടറി ഷാജി ശാന്തി സന്ദേശം നൽകി. വൈദീകയോഗംസംസ്ഥാന സമിതി അംഗം ഷാജി ശാന്തി ചിങ്ങവനം മുഖ്യപ്രഭാഷണം നടത്തി. വരവ്, ചിലവ് കണക്ക് റിപ്പോർട്ട് വൈദീകയോഗം തിരുവല്ല യൂണിയൻ കൺവീനർ സുജിത്ത് ശാന്തി അവതരിപ്പിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ ബിജു മേത്താനം, അനിൽ ചക്രപാണി, രാജേഷ് മേപ്രാൽ, മനോജ് ഗോപാൽ, പഞ്ചായത്ത് കമ്മറ്റിയംഗം കെ.എൻ. രവീന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിശാഖ് പി. സോമൻ, വനിതാസംഘം സെക്രട്ടറി സുധാഭായി, കുമാരിസംഘം കോർഡിനേറ്റർ ശോഭ ശശിധരൻ എന്നിവർ പ്രസംഗിച്ചു.വൈദീകയോഗം തിരുവല്ല യൂണിയൻ ഭാരവാഹികളായി പ്രസിഡന്റ് ഷിബു ശാന്തി, വൈസ് പ്രസിഡന്റ് ശ്യാം ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി, ജോ. സെക്രട്ടറി ശിവദാസൻ ശാന്തി, കമ്മറ്റിയംഗങ്ങളായി സജി ശാന്തി, വിജു മുരളീധരൻ, ഗിരീഷ് ശാന്തി, ആനന്ദ് ശാന്തി, ഉമേഷ് ശാന്തി, നന്ദു ശാന്തി, അനിൽകുമാർ ശാന്തി എന്നിവരെ തിരഞ്ഞെടുത്തു.