പന്തളം: പൂഴിക്കാട് ചാരുംവിളയിൽ മത്തായിയുടെ വീട്ടുമുറ്റത്തെ കിണറിൽ വീണ നായയെ അടൂരിൽ നിന്നും ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി നായയെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.