
ചെങ്ങന്നൂർ: കേരള വ്യാപാരി വ്യസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കല്ലൂത്ര, അഡ്വ ഡി.വിജയകുമാർ, എബി കുര്യാക്കോസ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. ജോർജ് തോമസ്, സംസ്ഥാന കമ്മിറ്റിയംഗം അഹമ്മദ് കൊല്ലകടവ്, ജില്ലാ ജനറൽസെക്രട്ടറി അജിത് പഴവൂർ, ട്രഷറർ സാബു ട്രാവൻകൂർ, രാധാമണി ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.