
തെങ്ങമം : പള്ളിക്കൽ പഞ്ചായത്തിൽ തെങ്ങമത്ത് പണി പൂർത്തീകരിച്ച ടേക് എ ബ്രേക്ക് പദ്ധതി ഇന്ന് രാവിലെ 10ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അദ്ധ്യക്ഷതവഹിക്കും. ലഘുഭക്ഷണശാല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മനു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ പ്രവർത്തകരെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ആദരിക്കും. പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 3.52 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഓരോ ശുചി മുറികളും ഒരുവിശ്രമമുറിയും ലഘുഭക്ഷണശാലയ്ക്കുള്ള സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ടേക്ക് എ ബ്രേക്ക് പദ്ധതികളാണ് പള്ളിക്കലിൽ അനുവദിച്ചത്. ഒരെണ്ണം പഴകുളം പാസ് ജംഗ്ഷനിലുള്ള സോഷ്യൽ ഫോറസ്ട്രി പാർക്കിൽ പണി പൂർത്തിയായിവരുന്നു.