13-counselling
പ്രഥമാദ്ധ്യാപകൻ രാധാകൃഷ്ണൻ റ്റി.പി ക്ലാസ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : വനിതാ ശിശുവികസന വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്‌.എസ്.എൽ.സി പരീക്ഷ എഴുതുന്ന തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി കൗൺസലിംഗ് ക്ലാസ് നടത്തി. പ്രഥമാദ്ധ്യാപകൻ രാധാകൃഷ്ണൻ റ്റി.പി ക്ലാസ് ഉദ്ഘാടനം ചെയ്തു. ഒ.ആർ.സി ട്രെയിനർ ടിസ് മോൻ ജോസഫ് ക്ലാസെടുത്തു. ജില്ലാ പ്രോജക്ട് അസിസ്റ്റൻ്റ് അഷിത ജെ. നായർ, സ്കൂൾ നോഡൽ ഓഫീസർ ടി.ആർ.സുജ എന്നിവർ നേതൃത്വം നൽകി.