മണ്ണടി : മണ്ണടി ദേവീക്ഷേത്രത്തിലെ ഉച്ചബലി മഹോത്സവം മാർച്ച് 4ന് നടക്കും. കുംഭം ഒന്നിന് ജ്യോത്സ്യൻമാർ ഗണിച്ചാണ് ഉച്ചബലിക്ക് തീയതി നിശ്ചയിച്ചത്. കൊടിയേറ്റ് ഫെബ്രുവരി 26 ന് നടക്കും. ക്ഷേത്രത്തിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടും കൂടി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവം നടത്തുമെന്ന് റിസീവർ അഡ്വ. ഡി. രാധാകൃഷ്ണൻ നായർ അറിയിച്ചു.