മിത്രപുരം: ഉദയഗിരി വള്ളിക്കാനായിൽ ബാബുരാജിനും കുടുംബത്തിനും അനിൽ തടാലിൽ നേതൃത്വം നൽകി ഗുരുഭക്തരുടെ സഹായത്തോടുകൂടി നിർമ്മിച്ച വീടിന്റെ താക്കോൽദാനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമി, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ഗുരുപ്രസാദ് സ്വാമി എന്നിവർ ചേർന്ന് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്, വാർഡുമെമ്പർ ഷൈലജ പുഷ്പൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ഇ.വി.ഹിമേഷ്, എസ്.എൻ.ഡി.പിയോഗം ശാഖാ സെക്രട്ടറി കെ.പ്രസന്നൻ, ശാഖാകമ്മിറ്റി അംഗം വിനയൻ എന്നിവർ പങ്കെടുത്തു.