മെഴുവേലി : എസ്.എൻ.ഡി.പി യോഗം മെഴുവേലി ആനന്ദഭൂതേശ്വരം ശാഖാസെക്രട്ടറി ആയിരുന്ന മെഴുവേലി ഭാനുമതി ഭവനത്തിൽ പി.വി.ദേവരാജന്റെ വിയോഗത്തിൽ ശാഖയുടെ നേതൃത്വത്തിൽ അനുശോചനയോഗം കൂടി. ശാഖാ വൈസ് ചെയർമാൻ കെ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൺവീനർ പ്രവീൺകുമാർ, കെ.കെ.ജയിൻ, ശ്രീദേവി, രാഹുൽരാജ്, പി.വി.പ്രദീപ്കുമാർ, സിനു, വിനു പി.വി, വിശ്വംഭരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.