1
ഡോ. എഴുമറ്റൂർ രാജരാജവർമ്മ

മല്ലപ്പള്ളി: മലയാളഭാഷയുടെ വളർച്ചയ്ക്കു സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് നൽകുന്ന ഒരുലക്ഷം രൂപയുടെ ബാൽരാജ് പുരസ്‌കാരത്തിന് ഡോ.എഴുമറ്റൂർ രാജരാജവർമ്മയുടെ 'എഴുമറ്റൂരിന്റെ കവിതകൾ 'എന്ന പുസ്തകം അർഹമായി.

കവിത ,നാടകം,വിമർശനം,ജീവചരിത്രം ,സഞ്ചാരസാഹിത്യം,ബാലസാഹിത്യം,തത്ത്വചിന്ത തുടങ്ങി വിവിധശാഖകളിലായി നൂറ്റിമൂന്നു കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള എഴുമറ്റൂർ രാജരാജവർമ്മ ,ഡൽഹിയിലെ മലയാളഭാഷാപഠന കേന്ദ്രത്തിന്റെയും മലയാളം മിഷന്റെയും ശില്പിയാണ്.സംസ്ഥാന സർവ്വവിജ്ഞാനകോശം എഡിറ്റർ,കേരള സർക്കാരിന്റെ ഔദ്യോഗികഭാഷാവിദഗ്ദ്ധൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ്റുകാൽ അംബാപ്രസാദം മാസികയുടെ മുഖ്യപത്രാധിപരും പ്രൊഫ .എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ സെക്രട്ടറിയുമാണ്. മലയാളം ലെക്സിക്കൻ മുൻ മേധാവിയും ആദ്ധ്യാത്മികാചാര്യനുമായ ഡോ.ബി.സി.ബാലകൃഷ്ണൻ,അദ്ദേഹത്തിന്റെയും ഭാര്യ പ്രൊഫ .രാജമ്മയുടെയും പേരിൽ ഏർപ്പെടുത്തിയതാണ് ബാൽരാജ് പുരസ്‌കാരം.