അടൂർ: മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആർ.ഡി.ഒ സർവകക്ഷിയോഗം വിളിക്കണമെന്ന് ആർ.എസ്.പി അടൂർ മണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ദേശീയ കമ്മിറ്റി അംഗം അഡ്വ.കെ.എസ്. ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി അഡ്വ.ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ,എൻ സോമരാജൻ, കലാനിലയം രാമചന്ദ്രൻ ,വി ശ്രീകുമാർ ,രാഘവൻ, ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.