ചിറ്റാർ: ചിറ്റാർ മേഖലയിൽ തോട്ടം പോക്കുവരവ് നടക്കുന്നില്ലെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബഷീർ വെള്ളത്തറയിൽ കുറ്റപ്പെടുത്തി. അടൂർ പ്രകാശ് റവന്യു മന്ത്രിയായിരുന്നപ്പോൾ തോട്ടം പോക്കുവരവിന് തടസങ്ങളില്ലായിരുന്നു. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷാണ് കരം ഒടുക്കി തോട്ടം പോക്കുവരവ് നടക്കാത്തതെന്ന് അദ്ദേഹം പറഞ്ഞു.