 
പത്തനംതിട്ട : സ്റ്റേഡിയം ജംഗ്ഷനിലെ കുഴിയ യാത്രക്കാരെ വലയ്ക്കുന്നു. ഇരുചക്ര വാഹനങ്ങളിൽ ഭൂരിഭാഗവും ഇവിടെ കുഴിയിൽ ചാടാറുണ്ട്.
വാട്ടർ അതോറിട്ടി കിഫ്ബി വഴി നടപ്പാക്കുന്ന പൈപ്പ് ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കുഴിച്ചതാണ്. പഴയസ്ഥിതിയിലാക്കണമെന്ന് പി.ഡബ്ള്യു.ഡി അധികൃതർ വാട്ടർ അതോറിട്ടിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴികാണുമ്പോൾ പെട്ടെന്ന് വേഗത കുറയ്ക്കുന്നത് പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെയും അപകടത്തിലാക്കുന്നുണ്ട്. റിംഗ് റോഡിൽ നിന്നുള്ള ബസുകളടക്കമുള്ള വാഹനങ്ങൾ ഇങ്ങനെ അപകടത്തിൽപ്പെടുന്നുണ്ട്. പരിക്കേറ്റവരുമുണ്ട്. വാഹനത്തിരക്കേറിയ സ്ഥലമാണ് സ്റ്റേഡിയം ജംഗ്ഷൻ. സ്റ്റേഡിയം ഭാഗത്ത് നിന്ന് അടൂരിലേക്കും സെൻട്രൽ ജംഗ്ഷനിലേക്കും റിംഗ്റോഡിലേക്കും ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകാറുണ്ട്. നഗരത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡ് കൂടിയാണിത്.